ഷെയ്ഖ് അഫ്ദൽ ഫിറോസ്
ഷെയ്ഖ് അഫ്ദൽ ഫിറോസ് അമേരിക്കയിലാണ് ജനിച്ചു വളർന്നത്. പരമ്പരാഗത രീതിയിലുള്ള ഇസ്ലാം പഠനമാണ് അദ്ദേഹം സ്വീകരിച്ചത്. ഒൻപതാം വയസ്സിൽ ഖുർആൻ മനഃപാഠമാക്കി. തുടർന്ന് ആലിം കോഴ്‌സ് പഠനവും ആരംഭിച്ചു. കഴിഞ്ഞ 9 വർഷമായി അദ്ദേഹം ഒരു ഇമാമും ഖത്തീബും ആണ്. പ്രഭാഷണങ്ങളും കോഴ്‌സുകളും നടത്തുന്നു. ജോർജിയയിൽ സ്ഥിതി ചെയ്യുന്ന മസ്ജിദ് അബ്ദുല്ല ആൻഡ് അബ്ദുല്ല അക്കാദമിയുടെ സഹസ്ഥാപകരിൽ ഒരാളാണ് അദ്ദേഹം. ഇബ്രാഹിം (സ) യുടെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങളെക്കുറിച്ച് പിൽഗ്രിം എന്ന വിദ്യാഭ്യാസ പരമ്പര അദ്ദേഹം നടത്തിയിട്ടുണ്ട്.